Asianet News MalayalamAsianet News Malayalam

തൃശ്ശൂർ പൂരം: ആഘോഷങ്ങളിൽ നിന്നും പിന്മാറി തിരുവമ്പാടി ദേവസ്വം

എല്ലാം ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്തായിട്ടാവും നടത്തുകയെന്നും തിരുവമ്പാടി ദേവസ്വം അധികൃതർ വ്യക്തമാക്കുന്നു. മഠത്തിൽ  വരവിൻ്റെ പഞ്ചവാദ്യവും പേരിന് മാത്രമായിരിക്കും. 

Thiruvambady dewsom left from thrissur pooram celebration
Author
Thrissur, First Published Apr 19, 2021, 8:34 PM IST

തൃശ്ശൂർ: വിവാദങ്ങൾക്കൊടുവിൽ തൃശ്ശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. പ്രൊഡഗംഭീരമായ ആഘോഷങ്ങളിൽ നിന്നും പിന്മാറുകയാണെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. പൂരം ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്തും. ഈ പ്രാവശ്യത്തെ കുടമാറ്റത്തിൽ നിന്നും തിരുവമ്പാടി പിന്മാറിയിട്ടുണ്ട്. 

എല്ലാം ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്തായിട്ടാവും നടത്തുകയെന്നും തിരുവമ്പാടി ദേവസ്വം അധികൃതർ വ്യക്തമാക്കുന്നു. മഠത്തിൽ  വരവിൻ്റെ പഞ്ചവാദ്യവും പേരിന് മാത്രമായിരിക്കും. എന്നാൽ ഇതിനോടകം ഒരുക്കിയ വെടിക്കോപ്പുകളെല്ലാം പൊട്ടിക്കുമെന്നും തങ്ങളുടെ തീരുമാനം കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും തിരുവമ്പാടി വിഭാഗം വ്യക്തമാക്കി. 

അതേസമയം നിയന്ത്രണങ്ങൾക്കിടയിലും പൂരം ആലോഷപൂർവം നടത്തുമെന് പാറമേക്കാവ് വിഭാഗം വ്യക്തമാക്കി.  15 ആനകളെ അണിനിരത്തി പൂരം ആഘോഷിക്കാനാണ് പാറമേക്കാവ് ദേവസ്വത്തിൻ്റെ തീരുമാനം. ഘടകപൂരങ്ങൾക്കും ആവശ്യമായ ആനകളെ നൽകുമെന്നും പാറമേക്കാവ് അറിയിച്ചു. അതേസമയം കുടമാറ്റം പ്രതീകാത്മകമായിട്ടാവും നടത്തുക. തിരുവമ്പാടി കുടമാറ്റത്തിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് പാറമേക്കാവിൻ്റെ ഈ തീരുമാനം.
 

Follow Us:
Download App:
  • android
  • ios