Asianet News MalayalamAsianet News Malayalam

മഴ; ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം ജില്ലയിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Thiruvananthapuram Collector announces holiday schools running relief camps tomorrow sts
Author
First Published Oct 19, 2023, 8:51 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടർ നാളെ (ഒക്ടോബർ 20) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. കേരള, കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. 

കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി പിന്മാറി. അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിചേരും. കോമറിന് തീരത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറും. ബംഗാൾ ഉൾക്കടലിൽ മറ്റന്നാളോടെ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios