തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തെ ചൊല്ലി കോൺഗ്രസിൽ കലഹം. മണക്കാട് സുരേഷിന്‍റെ രാജി അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. രാജിവച്ച മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം ഒരു ചുമതല മാത്രമെന്ന് നേതാക്കൾ
തിരുവനന്തപരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തെ ചൊല്ലി കോൺഗ്രസിൽ കലഹം. അതൃപ്തി വ്യക്തമാക്കി മണക്കാട് സുരേഷിന്‍റെ രാജി നൽകിയതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം, മണക്കാട് സുരേഷിന്‍റെ രാജി അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. അതേസമയം, സീറ്റ് നിർണയത്തിൽ പക്ഷം പിടിച്ചെന്ന വിമർശനവും നേതാക്കൾക്കുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ നേമം സീറ്റിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മണക്കാട് സുരേഷ് മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
നേതാക്കള്‍ക്കും അതൃപ്തി
അതേസമയം, രാജിവച്ച മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം ഡിസിസി നൽകിയിരിക്കുന്ന ഒരു ചുമതല മാത്രമാണ് എന്നാണ് നേതാക്കൾ പറയുന്നത്. ഇത് ഒഴിയുന്നതിനെ രാജിയായി കണക്കാക്കേണ്ടതില്ലെന്നാണ് നേതാക്കളുടെപ്രതികരണം. ഡിസിസിയുടെ പ്രതിനിധിയായി എത്തിയ കോർ കമ്മിറ്റി അധ്യക്ഷൻ സീറ്റ് നിർണയത്തിൽ പക്ഷം പിടിച്ചെന്ന വിമർശനവും നേതാക്കൾക്കുണ്ട്.



