Asianet News MalayalamAsianet News Malayalam

ഓൺലൈൻ വിദ്യാഭ്യാസം: പഠന റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ കളക്‌ടര്‍ മുഖ്യമന്ത്രിക്ക് കൈമാറി

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 35 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലാണ് സർവെ നടത്തിയത്. 

Thiruvananthapuram district study report on students online education
Author
Thiruvananthapuram, First Published Jun 17, 2021, 10:11 AM IST

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ട് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും കൈമാറി.

ജില്ലാ ഭരണകൂടത്തിന്റെ ട്രിവാൻഡ്രം എഹെഡ് എന്ന ഉദ്യമത്തിനു കീഴിലാണ് പഠനം നടത്തിയത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 35 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലാണ് സർവെ നടത്തിയത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിലെ 179 വിദ്യാർഥികളും 89 അധ്യാപകരും 117 രക്ഷകർത്താക്കളും പങ്കെടുത്തു. 

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റേയും സഹകരണത്തോടെ സി-ഫൈവ് എന്ന സന്നദ്ധ സംഘടനയാണ് പഠനം നടത്തിയത്. ലൊയോള കോളേജിലേയും ഇഗ്‌നോ സെന്ററിലെയും എം.എസ്.ഡബ്‌ള്യു. വൊളന്റിയർമാരും സഹകരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios