Asianet News MalayalamAsianet News Malayalam

'ഇതാ ലോറി നമ്പര്‍ 45, അടുത്ത ലോഡ് ഫില്ലിങ്ങിലാണ്'; മലബാറിലേക്ക് സഹായ പ്രളയം ഒഴുക്കി തിരുവനന്തപുരം മേയറും കൂട്ടരും

ഇതുവരെ 45 ലോഡ് സഹായമാണ് മലബാറിലേക്ക് കയറ്റി അയച്ചത്. രാത്രി 9 മതി ആകുമ്പോള്‍ 46-ാമത്തെ ലോഡ് ഫില്ലിങ്ങിലാണെന്നാണ് മേയര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്..

Thiruvananthapuram mayor vk prasanth and team send relief loads
Author
Thiruvananthapuram, First Published Aug 14, 2019, 9:20 PM IST

തിരുവനന്തപുരം: കഴിഞ്ഞ പ്രളയകാലത്ത് കേരളമൊട്ടാകെ സഹായമെത്തിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച തലസ്ഥാന നഗരം ഇത്തവണയും പ്രളയബാധിത പ്രദേശങ്ങളിലേക്ക് സഹായം ഒഴുക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കളക്ഷന്‍ ക്യാമ്പില്‍ നിന്ന് മേയറും തലസ്ഥാനവാസികളും ഇതുവരെ 45 ലോഡ് സഹായമാണ് മലബാറിലേക്ക് കയറ്റി അയച്ചത്. രാത്രി 9 മതി ആകുമ്പോള്‍ 46-ാമത്തെ ലോഡ് ഫില്ലിങ്ങിലാണെന്നാണ് മേയര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്.

തിരുവനന്തപുരം മേയറും കൂട്ടരും സംഘടിപ്പിച്ച പ്രളയദുരിതാശ്വാസ സാധനങ്ങൾ ഇനിയും കയറ്റി അയയ്ക്കാൻ ബാക്കിയാമ്. രാത്രിയും പകലുമില്ലാതെ മേയറും വോളണ്ടിയര്‍മാരും പ്രളയദുരിതം നേരിടുന്ന ജനതയ്ക്കായി സഹായമെത്തിക്കാന്‍ പരിശ്രമിക്കുകയാണ് മേയര്‍ക്കൊപ്പം ഒരുകൂട്ടം ചെറുപ്പക്കാരും. സാധനങ്ങള്‍ കോർപ്പറേഷൻ ഓഫീസിൽ നിറഞ്ഞ് വെക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷന്‍ സെന്‍ററില്‍ മേയര്‍ക്ക് കരു്തായി  യുവാക്കളടങ്ങുന്ന വൻ സംഘം തുടർച്ചയായി ശേഖരണ പ്രവർത്തനങ്ങളിലും കയറ്റി അയയ്ക്കുന്ന പ്രവൃത്തിയിലും ഏർപ്പെടുന്നുണ്ട്.

മേയര്‍ വികെ പ്രശാന്തും കോര്‍പ്പറേഷനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയയില്‍ നിരവധി പോസ്റ്റുകളും ട്രോളുകളും നിറഞ്ഞു. മേയര്‍ ബ്രോ, നിങ്ങള്‍ മരണ മാസാണെന്നാണ് കമന്‍റുകള്‍. എല്ലാ ജില്ലകള്‍ക്കും മാതൃകയായ തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ കളക്ഷന്‍ സെന്‍റര്‍  കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ആപത്തിന് മുന്നില്‍ നില്‍ക്കുന്ന സഹോദരങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ തലസ്ഥാന ജനതയോടുള്ള നന്ദി എത്രപറഞ്ഞാലും മതിയാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios