Asianet News MalayalamAsianet News Malayalam

'മൊറട്ടോറിയം നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ല', കേന്ദ്രം പലിശ ബാധ്യത ഏറ്റെടുക്കണം: ധനമന്ത്രി

അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറാൻ ധനവകുപ്പ് ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി

Thomas Isaac respond to rbi policy
Author
trivandrum, First Published May 22, 2020, 2:11 PM IST

തിരുവനന്തപുരം: ബാങ്കുകളില്‍ നിന്നുള്ള വായ്‍പകളുടെ  മൊറട്ടോറിയം നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും പലിശ ബാധ്യതയും കേന്ദ്രം ഏറ്റെടുക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറാൻ ധനവകുപ്പ് ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി. അഞ്ച് ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറാനായിരുന്നു ഇതുവരെ അനുമതി.

കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍  ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ  മൊറട്ടോറിയം റിസര്‍വ് ബാങ്ക് മൂന്നു മാസത്തേക്ക് കൂടിയാണ് നിട്ടീയത്. ഓഗസ്റ്റ് 31 വരെയാണ് മോറട്ടോറിയം നീട്ടിയത്. റിസര്‍വ് ബാങ്ക്  റിപ്പോ നിരക്കുകള്‍ 0.40 ശതമാനം കുറച്ചതായും കൊവിഡ് പ്രതിസന്ധി രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച് നിരക്ക് പൂജ്യത്തില്‍ താഴെ ആകുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

Read More: റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു; വായ്പ മൊറട്ടോറിയത്തിൽ ഇളവ്

 

Follow Us:
Download App:
  • android
  • ios