Asianet News MalayalamAsianet News Malayalam

തോട്ടപ്പള്ളി സ്പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു; കൃഷി നാശം ഭയന്ന് കർഷകർ

രണ്ടാം വിത നടന്ന പാടങ്ങളിലെ കൃഷി നശിക്കുമെന്നാണ് പേടി. സ്പിൽ വേ ഷട്ടറുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് ഇപ്പോൾ ഷട്ടർ തകരാൻ കാരണമെന്നാണ് ആക്ഷേപം. 

thottapally spillway shutter damaged farmers fear loss of crop
Author
Alappuzha, First Published Jun 26, 2021, 12:04 PM IST

ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു. ഉച്ചയ്ക്ക് ശേഷം വേലിയേറ്റം ഉണ്ടാകുമ്പോൾ ഉപ്പുവെള്ളം കുട്ടനാടൻ പാടശേഖരങ്ങളിൽ കയറുമെന്ന ആശങ്കിയിലാണ് കർഷകർ. രണ്ടാം വിത നടന്ന പാടങ്ങളിലെ കൃഷി നശിക്കുമെന്നാണ് പേടി. സ്പിൽ വേ ഷട്ടറുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് ഇപ്പോൾ ഷട്ടർ തകരാൻ കാരണമെന്നാണ് ആക്ഷേപം. 

തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ മിക്കവയും പണിമുടക്കിയ സാഹചര്യമാണ്. പലതും തുറക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. 

Follow Us:
Download App:
  • android
  • ios