കോഴിക്കോട്: കൊവിഡ് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.  ഒരാഴ്ച  മുമ്പാണ് മലപ്പുറം തിരൂര്‍ സ്വദേശിയായ ആറ്മാസം പ്രായമുള്ള ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് വടകര സ്വദേശി അനില്‍ കുമാര്‍ (60), കക്കട്ട് സ്വദേശി ബാലന്‍ (60) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റ് രണ്ട് പേര്‍. കൊവിഡ് മൂലമുള്ള 25 മരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 884 ആയി. 

കേരളത്തില്‍ ഇന്ന് 7871 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.