കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നില്‍ റോഡരുകില്‍ നിന്ന് കയറിയ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം
പാലക്കാട്: പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ ഇന്ന് മൂന്ന് പേർ മരണപ്പെട്ടു
സ്കൂട്ടറിന് മുന്നിൽ നായ കുറുകെ ചാടി അപകടം: വ്യാപാരി മരിച്ചു
കൊടുവായൂർ: പാലക്കാട് കൊടുവായൂരിൽ സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ വ്യാപാരിയായ ഇരുചക്ര യാത്രക്കാരൻ മരിച്ചു. മേലാർകോട് സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 61 വയസ്സായിരുന്നു. വീടിനോട് ചേർന്ന് പലചരക്കുകട നടത്തുകയായിരുന്ന ഹനീഫ, കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ കൊടുവായൂരിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു.
മലമ്പുഴ: പാലക്കാട് ബസ്സും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലമ്പുഴ സ്വദേശി നിഷാദ് ആണ് വാഹനാപകടത്തിൽ മരിച്ചത്. 35 വയസ്സായിരുന്നു. മലമ്പുഴ ആണ്ടിമഠത്തുവെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിഷാദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നാട്ടുകാർ കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
യുവാവ് തെങ്ങിൽ നിന്നും വീണ് മരിച്ചു
അട്ടപ്പാടി: അട്ടപ്പാടി ഒമ്മലയിൽ യുവാവ് തെങ്ങിൽ നിന്ന് വീണ് മരിച്ചു. പറയങ്കല്ലിൽ ഷൗക്കത്തലിയുടെ മകൻ ജൂനൈസാണ് മരിച്ചത്.
കോട്ടയം കെ.കെ റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം
കോട്ടയം: കോട്ടയം കെ.കെ. റോഡില്‍ പേട്ടക്കവലയ്ക്ക് സമീപം ലോറിയുടെ പിന്നില്‍ സ്‌കൂട്ടര്‍ തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തമ്പലക്കാട് എറികാട് കുളത്തുങ്കല്‍ ജെ. പ്രസാദ് (70) ആണ് മരിച്ചത്. നൈനാര്‍പള്ളിക്കവലയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നില്‍ റോഡരുകില്‍ നിന്ന് കയറിയ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം
