മലപ്പുറത്തും എറണാകുളത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനും കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് കാറില്‍ ഉണ്ടായിരുന്ന രണ്ട് പേരുമാണ് മരിച്ചത്.  

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. മലപ്പുറത്തും എറണാകുളത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലപ്പുറം എടവണ്ണയിൽ അമിത വേഗതയിൽ സഞ്ചരിച്ച മണൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടവണ്ണ പത്തപ്പിരിയം സ്വദേശി സി എം രമേശ് ആണ് മരിച്ചത്. 

മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്ത്‌ കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് കാറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ അലീന, എബി എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. കൊച്ചി വിമാനത്താവളത്തിൽ നിന്നും ബന്ധുവിനെ കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.