സിറിയയില്‍ ഉള്ള ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദുമായി ഇതേക്കുറിച്ച് ഗൂഢാലോചന നടത്തിയെന്നും എഐഎ കണ്ടെത്തിയിട്ടുണ്ട്. എന്‍ഐഎ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. 

കൊച്ചി: ഐ.എസ് റിക്രൂട്ട്മെന്‍റ് കേസില്‍ മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍ഗോഡ് കളിയങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ്, കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി അഹമ്മദ് അറാഫാസ് എന്നിവരെയാണ് എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തത്. പ്രതികള്‍ ഐഎസിനെ ഇന്ത്യയില്‍ ശക്തമാക്കാന്‍ പ്രവര്‍ത്തിച്ചെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയില്‍ ഉള്ള ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദുമായി ഇതേക്കുറിച്ച് ഗൂഢാലോചന നടത്തിയെന്നും എഐഎ കണ്ടെത്തിയിട്ടുണ്ട്. എന്‍ഐഎ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. 

Add Asianetnews as a Preferred SourcegooglePreferred