കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂർ അഞ്ചുടിയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകൻ ഇസഹാഖ് വെട്ടേറ്റു മരിച്ചത്.
മലപ്പുറം: താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ ഇസഹാഖിന്‍റെ കൊലപാതക കേസിൽ നാല് പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, നാലാം പ്രതി മഷ്ഹൂദ്, അഞ്ചാം പ്രതി താഹ എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ആകെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂർ അഞ്ചുടിയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകൻ ഇസഹാഖ് വെട്ടേറ്റു മരിച്ചത്. സ്വന്തം വീടിന് സമീപത്തു വച്ച് വെട്ടേറ്റ ഇസഹാക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് അഞ്ചുടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ഷംസുദ്ദീന് വെട്ടേറ്റിരുന്നു. ഇസഹാഖ് അടക്കമുള്ള മുസ്ലിം ലീഗ് പ്രവർത്തകരാണ് ഈ അക്രമത്തിന് പിന്നിലെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കേസിൽ ഇസഹാഖിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷംസുദ്ദീന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഇസഹാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ.
