ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കോട്ടയം: പൊന്‍കുന്നം കൊപ്രാക്കളം ജംഗ്ഷനില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം. ഓട്ടോ യാത്രികരായ യുവാക്കളാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ തിടനാട് സ്വദേശി ആനന്ദ് ആണെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ച് പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


കരാമ ഗ്യാസ് സിലിണ്ടര്‍ അപകടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 12.20ഓടെയാണ് ഗ്യാസ് ചോര്‍ച്ച ഉണ്ടായി പൊട്ടിത്തെറിച്ചത്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

പ്രവാസി വ്യവസായിയെ കൊല്ലാന്‍ ശ്രമം, ക്വട്ടേഷന്‍ സംഘം പിടിയില്‍, പിന്നില്‍ ബിസിനസ് പങ്കാളിയെന്ന് മൊഴി

YouTube video player