തൃശൂർ പൂരത്തിൽ കമ്മീഷണരുടെ നടപടികൾ ഏറെ വിവാദമായിരുന്നു. ഇളങ്കോ ആണ് പുതിയ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ. അതേസമയം, അങ്കിതിന് പുതിയ നിയമനം നൽകിയിട്ടില്ല. 

തൃശൂർ: തൃശൂർ കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി. തൃൂശൂർ പൂരം നടത്തിപ്പിൽ കമ്മീഷണറുടെ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ആർ ഇളങ്കോ ആണ് പുതിയ കമ്മീഷണർ. അങ്കിതിന് പകരം നിയമനം നൽകിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണം പൂരം അലങ്കോലമായത് കൊണ്ടാണെന്ന് വരെ വിലയിരുത്തൽ ഉയർന്നിരുന്നു. 

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച, സിപിഎമ്മിൻ്റെ സീറ്റ് കേരള കോൺഗ്രസിന്, ജോസ് കെ മാണി സ്ഥാനാര്‍ത്ഥി

https://www.youtube.com/watch?v=Ko18SgceYX8