Asianet News MalayalamAsianet News Malayalam

ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ടെന്ന് തൃശൂര്‍ അതിരൂപത

ഈ സർക്കാർ എന്തായാലും ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന് ഉറപ്പാണെന്ന് തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്

thrissur Diocese on church act
Author
Thrissur, First Published Mar 3, 2019, 4:21 PM IST

തൃശൂര്‍: ചർച്ച് ആക്ട് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയിൽ വിശ്വാസമുണ്ടെന്ന് തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്.  ഈ സർക്കാർ എന്തായാലും ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ മാറി മാറി വരുന്ന സർക്കാരുകൾ ഇതേ നിയമം കൊണ്ടു വരുമോയെന്ന് ഭയപ്പെടുന്നതായും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. 

ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് കഴി‌ഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ആലോചിക്കാത്ത കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും കേരള സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios