Asianet News MalayalamAsianet News Malayalam

തൃശ്ശൂര്‍ പൂരത്തിന് 15 ആനകളെ എഴുന്നള്ളിക്കും; നിലപാടിൽ ഉറച്ചു പാറമേക്കാവ്

വെടിക്കെട്ട് സാധരണ പോലെ നടത്തും. ഇലഞ്ഞിത്തറ മേളത്തിൽ കലാകാരന്മാർക്ക് മാത്രമായിരിക്കും പ്രവേശനം. ചമയ പ്രദർശനം, സാംപിള്‍ വെടിക്കെട്ട് എന്നിവ ഉണ്ടാകില്ല. ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന്  ദേവസ്വം ആഘോഷ സമിതി വ്യക്തമാക്കി.

Thrissur Pooram 2021 Date, Time and Rituals at Vadakkunnathan
Author
Thrissur, First Published Apr 20, 2021, 10:24 PM IST

തൃശ്ശൂര്‍: പൂരനടത്തിപ്പില്‍ മുന്‍ നിലപാടിൽ ഉറച്ചു പാറമേക്കാവ് ദേവസ്വം. 15 ആനകളെ എഴുന്നള്ളിക്കുമെന്നാണ് പാറമേക്കാവ് ദേവസ്വം അറിയിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പൂരം നടത്തുക. ദേവസ്വം ആഘോഷ സമിതിയുടേതാണ് തീരുമാനം. കുടമാറ്റത്തിൽ ഉചിതമായ തീരുമാനം പിന്നീട് എടുക്കും.

അഞ്ചോ എട്ടോ കുടകൾ മാറാൻ സാധിക്കുമെന്നാണ് കരുതുന്നത്. വെടിക്കെട്ട് സാധരണ പോലെ നടത്തും. ഇലഞ്ഞിത്തറ മേളത്തിൽ കലാകാരന്മാർക്ക് മാത്രമായിരിക്കും പ്രവേശനം. ചമയ പ്രദർശനം, സാംപിള്‍ വെടിക്കെട്ട് എന്നിവ ഉണ്ടാകില്ല. ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന്  ദേവസ്വം ആഘോഷ സമിതി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios