കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അംഗം വികെ ബീനാകുമാരിയുടെ ഉത്തരവ്. കേസ് ജൂലൈയില്‍ തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. 

തൃശൂര്‍: തൃശൂര്‍ മുള്ളൂര്‍ക്കര വാഴക്കോട് മാസങ്ങളായി അടഞ്ഞു കിടക്കുന്ന ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അംഗം വികെ ബീനാകുമാരിയുടെ ഉത്തരവ്. കേസ് ജൂലൈയില്‍ തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് തൃശൂര്‍ ക്വാറിയില്‍ വലിയ സ്‌ഫോടനം നടന്നത്. സംഭവം പിന്നീട് വിവാദമായി.

മുള്ളൂര്‍ക്കര വാഴക്കോട്ട് ക്വാറിയിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് കോണ്‍ഗ്രസ്ബിജെപിയും ആരോപിച്ചിരുന്നു. ആരോപണം തള്ളി സിപിഎം രംഗത്തെത്തി. പാറമട പ്രവര്‍ത്തിക്കുന്നത് സിപിഐഎം നേതാവിന്റെ പേരിലാണെന്ന പ്രചാരണം തെറ്റാണെന്നും സംഭവവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona