പരിചയത്തിലുളള യുവതിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി.ചാലക്കുടി ഡിവൈഎസ്പിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

തൃശൂർ: യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. എം എ ശ്രീകാന്ത്, സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. എം എ ശ്രീകാന്ത് കൊടകര ബ്ലോക്ക് മേഖലയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണ്. സുഹുത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കൊളത്തൂര്‍ സന്ദീപാണ് കേസിലെ കൂട്ടുപ്രതി.

ചാലക്കുടി ഡിവൈഎസ്പിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരും പരിചയത്തിലുളള യുവതിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. യുവതി കൊരട്ടി പൊലീസിന് പരാതി നൽകിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.