Asianet News MalayalamAsianet News Malayalam

'കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്'; അത് ആദ്യം പറഞ്ഞത് എസ്എൻഡിപി യോഗമെന്നും തുഷാർ വെള്ളാപ്പള്ളി

 സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി. 

thushar vellappally says sndp yogam is the first who reveals about kerala love jihad
Author
Delhi, First Published Sep 11, 2021, 7:08 PM IST

ദില്ലി: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം തുറന്നു പറഞ്ഞത് എസ് എൻ ഡി പി യോഗമാണ് എന്ന് തുഷാർ വെള്ളാപ്പള്ളി. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി. 

ബിഡിജെഎസിന് ലഭിക്കേണ്ട ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളെ കുറിച്ചു ബിജെപി ദേശീയ അധ്യക്ഷനുമായി വിശദമായ ചർച്ച നടന്നു എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനങ്ങളിലേക്കുള്ള പട്ടിക ജെ പി നദ്ദയ്ക്ക് കൈമാറി. അനുകൂല നടപടി ഉണ്ടാകുമെന്ന് ജെപി നദ്ദ ഉറപ്പു നൽകി. സംസ്ഥാനത്ത് എൻഡിഎ യെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചു ചർച്ച ചെയ്തു എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
                            

Follow Us:
Download App:
  • android
  • ios