തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിവ് തുടങ്ങി. ഇന്നലെ പ്രതിഷേധത്തെ തുടർന്ന് നിർത്തി വച്ച ടോൾ പിരിവാണ് ഇന്ന് വീണ്ടും ആരംഭിച്ചത്. ടോൾ പിരിക്കാൻ ജില്ല ഭരണകൂടത്തിൻ്റെ അനുമതി കിട്ടിയെന്നാണ് ടോൾ പ്ലാസാ അധികൃതർ പറയുന്നത്. 

അതിനിടെ ഹോട്ട് സ്പോട്ട് പട്ടികയിലുണ്ടായിരുന്ന തൃശ്ശൂരിലെ മൂന്ന് സ്ഥലങ്ങളേയും ഒഴിവാക്കി. പകരം ചാലക്കുടിയിലെ കോടശ്ശേരി പഞ്ചായത്തിനെ മാത്രം ഹോട്ട് സ്പോട്ടാക്കി പ്രഖ്യാപിച്ചു. നേരത്തെ തൃശ്ശൂരിലെ മതിലകം, വള്ളത്തോൾ നഗർ, ചാലക്കുടി എന്നീ പ്രദേശങ്ങൾ ഹോട്ട് സ്പോട്ട് പട്ടികയിലുണ്ടായിരുന്നു. 

കൊവിഡ് രോഗത്തിന് ചികിത്സയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശിയായ 15-കാരൻ കഴിഞ്ഞ ആശുപത്രി വിട്ടതോടെ തൃശ്ശൂർ കൊവിഡ് മുക്ത ജില്ലയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹോട്ട് സ്പോട്ട് പട്ടികയും പുനക്രമീകരിച്ചത്. ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയതോടെ ഈ പ്രദേശത്ത് നിലനിന്നിരുന്ന കർശന നിയന്ത്രണങ്ങളും