തൃശ്ശൂ‍ർ: പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശീയർക്ക് സൗജന്യ ഫാസ്ടാ​ഗ് നൽകാൻ തയ്യാറാണെന്ന് ടോൾ പ്ലാസാ അധികൃത‍ർ. സ്മാർട്ട് കാർഡ് ഉള്ളവ‍ർക്ക് സൗജന്യമായി ടോൾ പ്ലാസയിലൂടെ കടന്നു പോകാനായി പ്രത്യേക ഫാസ് ടാ​ഗ് നൽകുമെന്നാണ് ടോൾ പ്ലാസാ അധികൃത‍ർ അറിയിച്ചത്. 

നിലവിൽ സൗജന്യയാത്ര നേടുന്നവ‍ർക്കെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും ടോൾ പ്ലാസാ അധികൃത‍ർ വ്യക്തമാക്കി. അതേസമയം പ്രദേശവാസികൾക്ക് നൽകുന്ന സൗജന്യയാത്രയുടെ ചിലവ് നേരത്തെയുള്ള പോലെ സ‍ർക്കാർ തന്നെ തരണമെന്നാണ് ടോൾ പ്ലാസാ അധികൃതരുടെ നിലപാട്. രാജ്യത്ത് ഫാസ്ടാ​ഗ് നി‍ർബന്ധമാക്കിയതോടെ പാലിയേക്കര ടോൾ പ്ലാസയിലെ സൗജന്യ ടോൾ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.