10:48 PM (IST) Nov 12

ഇത് ആരപ്പാ...!; രാഹുലിനായി ഹോളോഗ്രാം വെർച്ച്വൽ പ്രൊജക്ഷനുമായി UDF

ഇത് ആരപ്പാ? ഹൈ ടെക് ഹൈ ടെക് !; രാഹുലിനായി ഹോളോഗ്രാം വെർച്ച്വൽ പ്രൊജക്ഷനുമായി യുഡിഎഫ്

YouTube video player

07:52 PM (IST) Nov 12

പാലക്കാട് പത്തിൽ എട്ടും സ്വതന്ത്രർ!; എല്ലാവർക്കും വിജയ പ്രതീക്ഷ വാനോളം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പത്തിൽ എട്ടും സ്വതന്ത്രർ!; എല്ലാവർക്കും വിജയ പ്രതീക്ഷ വാനോളം

YouTube video player

07:51 PM (IST) Nov 12

പോളിംഗ് ബൂത്തുകൾ എല്ലാം സെറ്റാണ്; വിധിയെഴുത്തിന് ഇനി മണിക്കൂറുകൾ മാത്രം

പോളിംഗ് ബൂത്തുകൾ എല്ലാം സെറ്റാണ്; വിധിയെഴുത്തിന് ഇനി മണിക്കൂറുകൾ മാത്രം

YouTube video player

07:50 PM (IST) Nov 12

രാഹുൽ ഈ ദിവസം ഒരിക്കലും മറക്കാതിരിക്കട്ടെയെന്ന് സരിൻ; പിറന്നാൾ ആശംസകൾ മാത്രം നേരുന്നെന്ന് കൃഷ്ണകുമാർ

എന്തോ കുത്തിപ്പറയും പോലെയില്ലേ?... രാഹുൽ ഈ ദിവസം ഒരിക്കലും മറക്കാതിരിക്കട്ടെയെന്ന് സരിൻ; പിറന്നാൾ ആശംസകൾ മാത്രം നേരുന്നെന്ന് സി.കൃഷ്ണകുമാർ

YouTube video player

01:10 PM (IST) Nov 12

പാലക്കാട് കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജവോട്ട് ചേർത്തെന്ന് സിപിഎം

പാലക്കാട് മണ്ഡ‍ലത്തിൽ കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജവോട്ട് ചേർത്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി. 177ാം ബൂത്തിലെ 37 വോട്ടർമാർ ആ പ്രദേശത്തുള്ളവരല്ല. മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരെ ഇവിടെ ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണം. മരിച്ചവരുടെ പേരിൽ പോലും വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

YouTube video player

01:09 PM (IST) Nov 12

ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

YouTube video player

01:07 PM (IST) Nov 12

ജീവിതത്തിൽ ആദ്യമായി ലഭിച്ച സസ്പെൻഷനെന്ന് എൻ പ്രശാന്ത് ഐഎഎസ്

വാറോല കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സസ്പെൻഷനിലായ എൻ പ്രശാന്ത് ഐഎഎസ്. ബോധപൂർവം ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു

YouTube video player

10:41 AM (IST) Nov 12

പാർട്ടി വിട്ടതിന് ചെരുപ്പുമാല

പാർട്ടി വിട്ട വനിതാകൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർജെഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആർജെഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു. 

YouTube video player

10:39 AM (IST) Nov 12

'ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ?', സർക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

സീ പ്ലെയിനിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പി കെ കുഞ്ഞാലിക്കുട്ടി. സീ പ്ലെയിനിൽ ഇടത് സർക്കാർ മേനിപറയുന്നതു കേട്ടാൽ ചിരിയാണ് വരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഉമ്മൻചാണ്ടി സർക്കാർ 2012 ൽ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സി.പി.എമ്മുകാർ. പിലോപ്പിയ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്നായിരുന്നു വാദം. എന്തേ ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

YouTube video player

07:46 AM (IST) Nov 12

ഇന്ന് നിശബ്ദ പ്രചാരണം, ഫോൺ വിളിച്ച് വോട്ട് തേടി നേതാക്കൾ

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. അവസാന വോട്ടും പെട്ടിയിലാക്കാൻ വോട്ടർമാരെ നേരിട്ട് വിളിക്കുന്ന തിരക്കിലാണ് നേതാക്കൾ. 

YouTube video player

07:42 AM (IST) Nov 12

ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ ഉത്തരവുകൾ പുറത്ത്

എൻ പ്രശാന്തിന്റെ പരാമർശങ്ങൾ കടുത്ത അച്ചടക്കരാഹിത്യമാണെന്നും ഗോപാലകൃഷ്ണന്റേത് സിവിൽ സർവീസിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന നടപടിയാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണവും നടക്കുംം.

YouTube video player