കൊല്ലം: അഞ്ചൽ ഈസ്റ്റ് സ്‌കൂളിൽ അഭ്യാസം കാണിച്ച ബസുകൾ പിടിയിൽ. രണ്ടു ബസുകളാണ്‌ ജില്ലാ അതിർത്തിയിൽ വച്ച് പുനലൂർ മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്റ് ഇൻസ്പെക്ട്ടർമാരായ റാംജി കെ കരൺ, രാജേഷ് ജി ആർ സേഫ് കേരള എംവിഐ ശരത് ഡി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ ലൈസൻസുകൾ പിടിച്ചെടുത്തു.

സ്കൂള്‍ മൈതാനത്ത് ടൂറിസ്റ്റ് ബസിന്‍റെ അഭ്യാസ പ്രകടനം; കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ് 

അപകടകരമായി വാഹനം ഓടിച്ച ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യും. കൂടാതെ വാഹനത്തിന്റെ ഫിറ്റ്നെസ്സ്, പെർമിറ്റ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂളില്‍ വിദ്യാർത്ഥികളെ മൈതാന മധ്യത്ത് നിർത്തിയായിരുന്നു ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് സംഭവം വിവാദമാകുന്നത്. 

"


ബസ് ഡ്രൈവർമാരായ നിയാസ്, സിനു എന്നിവരുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി തുടങ്ങി. രണ്ട് ടൂറിസ്റ്റ് ബസ്സ് കളുടെയും പെർമിറ്റ് റദ് ചെയ്യും. കസ്റ്റഡിയിൽ എടുത്ത ഡ്രൈവർമാരെ വിട്ടയച്ചുവെങ്കിലും ഇവരോട് ഇന്ന് രാവിലെ അഞ്ചൽ പൊലിസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന 336 വകുപ്പ് അനുസരിച്ചാണ് നടപടി. 

അതേ സമയം ബസ്റ്റിൽ നിയമം ലംഘിച്ച് ഫിറ്റ് ചെയ്തിരുന്ന ആഡംബര ഹോണുകൾ, ലൈറ്റുകൾ, സ്റ്റിരിയോ സിസ്റ്റം എന്നിവ തിരിച്ച് വരുന്ന വഴിക്ക് ഇളക്കി മാറ്റിയതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി നിലവിലെ സാഹചര്യത്തിൽ ബസ്സുകൾ അഞ്ചൻ പൊലിസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിക്കും.