തിരുവനന്തപുരം: തിരുവനന്തപുരം വേളിക്ക് സമീപം ട്രെയിന്‍ ഇടിച്ച് പത്ത് പോത്തുകൾ ചത്തു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസാണ് പോത്തുകളെ ഇടിച്ചത്. അപകടത്തെ തുടർന്ന് ജനശതാബ്ദി എക്സ്പ്രസ് അര മണിക്കൂർ പിടിച്ചിട്ടു. അപകടത്തെ തുടര്‍ന്നുണ്ടായ ട്രെയിന്‍റെ തകരാർ പരിഹരിച്ച് യാത്ര തുടർന്നു.