ആലപ്പുഴ:  സിഗ്നല്‍ അനുസരിച്ച് ട്രെയിന്‍ നിര്‍ത്തുന്നതില്‍ ലോക്കോ പൈലറ്റിന് വീഴ്ച പറ്റിയതിനെ തുടര്‍ന്ന് ആലപ്പുഴ മാരാരിക്കുളത്ത് ട്രെയിനുകള്‍ പിടിച്ചിട്ടു. കൊച്ചുവേളി-മൈസൂര്‍, ധൻബാദ് എക്സ്‌പ്രസ്സുകളാണ് ഇവിടെ പിടിച്ചിട്ടത്. സിഗ്നൽ അനുസരിച്ച് ട്രെയിൻ നിർത്തുന്നതിൽ ലോക്കോപൈലറ്റിന് ഉണ്ടായ വീഴ്ചയാണ് ഗതാഗതം തടസ്സപ്പെടാൻ കാരണമായത്. 

കൊച്ചുവേളി എക്സ്പ്രസിലെ ലോക്കോ പൈലറ്റ്, അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് എന്നിവരെ  സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് റെയിൽവേയുടെ നടപടി. സസ്പെന്‍ഡ് ചെയ്‍ത ലോക്കോ പൈലറ്റുമാരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കും.  ആലപ്പുഴയിൽ നിന്നും പകരം ലോക്കോപൈലറ്റിനെ എത്തിച്ചാണ് ട്രെയിനുകള്‍  പുറപ്പെട്ടത്.