Asianet News MalayalamAsianet News Malayalam

സോഫ്റ്റ് വെയർ തകരാർ: സംസ്ഥാനത്ത് ട്രഷറിയുടെ പ്രവർത്തനം താളം തെറ്റുന്നു

സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയ ട്രഷറി വകുപ്പിൽ സോഫ്റ്റ് വെയർ  പ്രശ്നങ്ങൾ മൂലമുള്ള പ്രതിസന്ധി വഷളാകുകയാണ്

treasury software issues in kerala thiruvananthapuram
Author
Thiruvananthapuram, First Published Mar 9, 2021, 2:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികളിൽ സോഫ്റ്റ് വെയർ തകരാർ മൂലം ഇടപാടുകൾ താളം തെറ്റുന്നു. പ്രതിസന്ധി തുടങ്ങി ഒരാഴ്ചയിലധികമായിട്ടും പ്രശ്നമെന്താണെന്ന് കണ്ടുപിടിക്കാൻ പോലും സാധിച്ചിട്ടില്ല. ദൈനംദിനപ്രവർത്തനങ്ങൾ വരെ മുടങ്ങുന്ന സാഹചര്യത്തിൽ നാല് സോഫ്റ്റ് വെയറിൽ മൂന്നെണ്ണത്തിന്റെ പ്രവർത്തനം നിർത്തിവച്ചു..

സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയ ട്രഷറി വകുപ്പിൽ സോഫ്റ്റ് വെയർ പ്രശ്നങ്ങൾ മൂലമുള്ള പ്രതിസന്ധി വഷളാകുകയാണ്. പലരും  മണിക്കൂറുകൾ കാത്ത് നിന്നിട്ടും ഫലമുണ്ടായില്ല. നാല് സോഫ്റ്റ് വെയറുകളാണ് ട്രഷറി വകുപ്പ് ഉപയോഗിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ധനവകുപ്പിന്റെ കണ്ടിജസൻസി ഫണ്ട് നൽകാനുള്ള സോഫ്റ്റ് വെയർ ഉൾപ്പടെ മൂന്ന് സോഫ്റ്റ് വെയറുകൾ നിർത്തിവെച്ചു.

ദൈനംദിനപ്രവർത്തനങ്ങൾ മാത്രം നടത്താനാണ് നിർദ്ദേശം. ഇടപാടുകൾക്കായുള്ള വൺ ടൈം പാസ് വേഡും എടുത്തു കളഞ്ഞു. എങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല . സോഫ്റ്റ് വെയറിലെ പഴുതുപയോഗിച്ച് വഞ്ചിയൂർ ട്രഷറി തട്ടിപ്പ് നടന്നതിന് പിന്നാലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നായിരുന്നു ധനവകുപ്പിന്റെ വിശദീകരണം. എന്നാൽ സാമ്പത്തിക ഇടപാട് നടത്തുന്ന ഒരു സ്ഥാപനത്തിനാവശ്യമായി സാങ്കേതികസംവിധാനങ്ങളില്ലാതെ സോഫ്റ്റ് വെയർ വികസിപ്പിച്ചതാണ് ബുദ്ധിമുട്ടുകൾക്ക് കാരണമെന്നാണ് ആക്ഷേപം. കേന്ദ്രസർക്കാർ സ്ഥാപനമായ എൻഐസിയാണ് സോഫ്റ്റ് വെയർ വികസിപ്പിച്ചത്. ഏതായാലും അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം താറുമാറാകും. 

Follow Us:
Download App:
  • android
  • ios