Asianet News MalayalamAsianet News Malayalam

ആക്രമിക്കാൻ മണിവാസകത്തിന് ആരോഗ്യമില്ലായിരുന്നു; പൊലീസിനെതിരെ ആദിവാസി നേതാവ് ശിവാനി

പൊലീസിന്‍റെ ആവശ്യപ്രകാരം പലവട്ടം മാവോയിസ്റ്റുകളുമായി മധ്യസ്ഥ ചര്‍ച്ച നടത്തി. കീഴടങ്ങാൻ മാവോയിസ്റ്റുകളും പുനരധിവസിപ്പിക്കാമെന്ന് പൊലീസും ധാരണയുണ്ടാക്കിയിരുന്നു. 

tribal activist shivani against police action attappadi Maoist attack
Author
Palakkad, First Published Oct 30, 2019, 12:48 PM IST

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പൊലീസിനെ പ്രതിരോധത്തിലാക്കി ആദിവാസി നേതാവ് ശിവാനി. മാവോയിസ്റ്റുകളുമായി പൊലീസ് നടത്തി വന്നിരുന്ന മധ്യസ്ഥ ചര്‍ച്ചകളിൽ പങ്കെടുത്തിരുന്ന ശിവാനി കഴിഞ്ഞ ദിവസം നടന്നത് ആക്രമണത്തെ അപലപിക്കുകയാണ്. പൊലീസിന്‍റെ നിര്‍ദ്ദേശ പ്രകാരം പലവട്ടം മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തിയിരുന്നു. കീഴടങ്ങാൻ മാവോയിസ്റ്റുകളും പുനരധിവസിപ്പിക്കാമെന്ന് പൊലീസും ധാരണയിലെത്തിയതും ആണ്. എന്നാൽ ഈ ധാരണ മറികടന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് ശിവാനി പറയുന്നത്. 

ആക്രമിക്കാനുള്ള ആരോഗ്യം മരിച്ച മണിവാസകത്തിന് ഇല്ലായിരുന്നു എന്നും ശിവാനി പറയുന്നു. അതുകൊണ്ടുതന്നെ പൊലീസ് നടപടിയിൽ സംശയമുണ്ട്. പരസ്പരം ഉള്ള ആക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെങ്കിൽ പൊലീസിനും പരിക്കേൽക്കേണ്ടതല്ലേ എന്നും ശിവാനി ചോദിക്കുന്നു. മറ്റ് വഴിയില്ലാതെ കാട്ടിൽ കഴിയേണ്ടി വന്നവരാണ് മാവോയിസ്റ്റുകളിൽ പലരും. സ്വന്തം നാട്ടിൽ സ്വതന്ത്രരായി ജീവിക്കാൻ സാഹചര്യം വേണമെന്നായിരുന്നു മാവോയിസ്റ്റുകളുടെ ആവശ്യം. തോക്കുകാട്ടി ഭീഷണിപ്പെടുത്തുകയോ ആദിവാസികളെ ഉപദ്രവിക്കുകയോ ഒന്നും മാവോയിസ്റ്റുകൾ ചെയ്യാറില്ലെന്നും ശിവാനി പറയുന്നു. 

ശ്രീധരൻ കുറിയേടത്തിന് ശിവാനി നൽകിയ അഭിമുഖം കാണാം: 

പൊലീസ് നടപടി ആസൂത്രിതമായിരുന്നു എന്നും വെടിവച്ച് കൊന്ന പൊലീസ് നടപടി ശരിയല്ലെന്നുമാണ് ശിവാനി പറയുന്നത്. 

Follow Us:
Download App:
  • android
  • ios