വയനാട്: വയനാട്ടിലെ അമ്പുകുത്തിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കല്ലിയോട്ട്കുന്ന് ആദിവാസി കോളനിയിലെ ബാബുവിന്റെ ഭാര്യ ശാന്ത (43) ആണ് മരിച്ചത്. തിരുനെല്ലി പൊലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് രണ്ട് മക്കളുണ്ട്.