ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. 

തൃശൂർ: കേരളീയം പരിപാടിയിലെ കനകക്കുന്ന് ആദിവാസി പ്രദർശന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നിലെ ആദിവാസി പ്രദർശനം വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി രംഗത്തെത്തിയത്. 

പഴയ കാര്യങ്ങൾ കാണിക്കുകയായിരുന്നു ഫോക് ലോർ അക്കാദമി. താനത് കണ്ടിരുന്നില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. വിവിധ ഡിപ്പാർട്ടുമെന്റിന്റെ പ്രദർശനം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട ഒന്നായിരുന്നു ഭക്ഷണ പ്രദർശനം. നല്ല പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി മരുന്ന്, വനവിഭവങ്ങൾ വിറ്റഴിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

YouTube video player

'കൊലപാതകത്തിന് തുല്യമായ കാര്യം, രാഷ്ട്രീയക്കളി അവസാനിപ്പിച്ച് പരിഹാരം കാണണം'; വായു മലിനീകരണത്തിൽ സുപ്രീം കോടതി

കേരളത്തിൽ വെടിക്കെട്ട് പാടേ നിരോധിക്കുകയെന്നത് അസാധ്യമാണ്. സുരക്ഷിത വെടിക്കെട്ട് എന്നതാണ് വേണ്ടത്. വെടിക്കെട്ട് പാടേ നിഷേധിക്കുക എന്ന സമീപനം സർക്കാരിനില്ലെന്നും വെടിക്കെട്ട് നിരോധന വിഷയത്തിൽ മന്ത്രി പ്രതികരിച്ചു. 

ഒരാഴ്ച നീണ്ട ആഘോഷം, കേരളീയത്തിന് ഇന്ന് സമാപനം, വൻ വിജയമെന്ന് സർക്കാർ, ധൂർത്താരോപിച്ച് പ്രതിപക്ഷം

https://www.youtube.com/watch?v=Ko18SgceYX8