പത്തനംതിട്ട: തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടക്കം യുവതികൾ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന വിവരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിഞ്ഞിട്ടില്ലെന്ന് പ്രസിഡന്‍റ് എൻ വേണു. സന്ദർശനം സംബന്ധിച്ച്‌ ദേവസ്വം ബോർഡിന് അറിവില്ല. ശബരിമല തീർത്ഥാടനം സുഗമമായി നടക്കുകയാണ്. സംഘത്തിന്‍റെ വരവ് പബ്ലിസിറ്റിക്ക് വേണ്ടിയാണോ എന്ന് സംശയുമുണ്ട് . സമാധാനപരമായി പുരോഗമിക്കുന്ന തീര്‍ത്ഥാടന കാലം അലങ്കോലമാക്കാനാണ് ശ്രമമെന്നും എൻ വാസു പറഞ്ഞു. 

തീര്‍ത്ഥാടന കാലം ആരംഭിച്ചപ്പോൾ തന്നെ വളരെ സമാധാനപരമായാണ് കാര്യങ്ങൾ പോയത്. വരുമാനത്തിലടക്കം അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. ആ സമാധാനം നിലനിൽക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ ആഗ്രഹം. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഉത്തരവിൽ അവ്യക്തതയുണ്ടെന്നും അതുകൊണ്ട് പെട്ടെന്ന് ഒരു തീരുമാനമെടുക്കാനാകില്ലെന്നും എൻ വാസു പ്രതികരിച്ചു. 

പുലര്‍ച്ചെ നാലരയോടെയാണ് തൃപ്‍തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്‍തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്‍തി ദേശായിക്കൊപ്പമുണ്ട്. കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പേ ആക്രമണവും ഉണ്ടായി 

തുടര്‍ന്ന് വായിക്കാം: ബിന്ദു അമ്മിണിക്ക് നേരെ മുളകുസ്പ്രേ അടിച്ച ഹിന്ദു ഹെൽപ്‌ലൈൻ കോർഡിനേറ്റർ പിടിയിൽ...