കൊച്ചി: പെരുമ്പാവൂർ മണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തൃശ്ശൂർ കൊരട്ടി സ്വദേശി ശ്രീഹരി, നെല്ലാട് സ്വദേശി യദു എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്ത് ആരോമലിനെ ഗുരുതര പരുക്കകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു.