കോഴിക്കോട്: കരിപ്പൂരിൽ ദുരന്തത്തിന് രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്ന 26 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

നേരത്തെ കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ച മലപ്പുറം ജില്ലാ പൊലീസ് യു.അബ്ദുൾ കരീമിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം കൊവിഡ് നിരീക്ഷണത്തിൽ പോയിരിക്കുകയാണ്.