Asianet News MalayalamAsianet News Malayalam

ഗുലാബ് നാശം വിതയ്ക്കുമോ? കാണാതായ മത്സ്യത്തൊഴിലാളികളില്‍ 2 പേർ മരിച്ചു, 3 പേരെ രക്ഷപ്പെടുത്തി, ജാഗ്രത തുടരുന്നു

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗതയോടെ തീരം തൊട്ടിരിക്കുകയാണ്. ഗുലാബ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താൽ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

two fishermen died who went missing in Andhra Pradesh
Author
Vishakhapatnam, First Published Sep 26, 2021, 8:41 PM IST

വിശാഖപട്ടണം: ആന്ധ്രയില്‍ (Andhra Pradesh) കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു. മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്നും ഇയാള്‍ക്കായി തെരച്ചിൽ തുടരുകയാണെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഇവര്‍. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗതയോടെ തീരം തൊട്ടിരിക്കുകയാണ്.

ഗുലാബ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താൽ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അ‍ലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. മണിക്കൂറിൽ 50 കീ മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും  നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും വിലക്കിയിട്ടുണ്ട്. 

ഗുലാബിൻ്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ സെപ്തംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമായിരിക്കും. അത് ഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമർദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാൾ കടലിൽ രൂപപ്പെട്ടത്. 
 


 

Follow Us:
Download App:
  • android
  • ios