തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാലയിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു, ലിജു സൂരി, ബിനുകുമാർ എന്നിവർക്കാണ് വെട്ടേറ്റത്.  ആക്രമണത്തിൽ പരിക്കേറ്റ ലിജുവിന്‍റെ ബന്ധുകൂടിയാ ജയിനും കൂട്ടാളികളുമാണ് വെട്ടിയത്. വെട്ടിയതിന് ശേഷം കൈ ബോംബ് എറിഞ്ഞു പ്രദേശത്ത്  ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു. 

വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയാണ് സംഭവം . ലിജുവിന്‍ തലയിലും കാലിലും പരിക്കേറ്റിട്ടുണ്ട്.   ബിനുകുമാറിന്‍റെ കൈക്കും ആണ് പരിക്കേറ്റത്. ലിജുവിന്‍റെ പരിക്ക് ഗരുതരമെന്നാണ് കിട്ടുന്ന വിവരം. അടിയന്തര ശസ്ത്രക്രിയ അടക്കം വേണ്ടിവരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.  ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പൊലീസും ബോംബ് സ്ക്വാഡും പ്രദേശത്ത് എത്തി പരിശോധന നടത്തി.