Asianet News MalayalamAsianet News Malayalam

ജനസദസ്സിന് മുമ്പ് മുഖം രക്ഷിക്കാന്‍ നീക്കം, 2 ഗഡു ക്ഷേമപെൻഷൻ രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാന്‍ ധനവകുപ്പ്

സഹകരണ കൺസോർഷ്യത്തിൽ നിന്ന് പണമെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. തുടർന്നാണ് മറ്റ് മ്ർഗ്ഗങ്ങൾ അന്വേഷിക്കുന്നത്.

two installments of social security pension within two weeks
Author
First Published Nov 5, 2023, 1:20 PM IST

സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്ക് അകം വിതരണത്തിനെത്തിക്കാൻ ധന വകുപ്പ്. നവകേരള ജനസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻപ് പെൻഷൻ വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാല് മാസത്തെ കുടിശികയാണ് നിലവിലുള്ളത്. ഇതിൽ രണ്ട് മാസത്തെ പെൻഷൻ വിതരണത്തിനുള്ള 2000 കോടി ഉടനെ കണ്ടെത്തണം.

സഹകരണ കൺസോർഷ്യത്തിൽ നിന്ന് പണമെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. തുടർന്നാണ് മറ്റ് മ്ർഗ്ഗങ്ങൾ അന്വേഷിക്കുന്നത്. ഡിസംബർ വരെ സംസ്ഥാനത്തിനെടുക്കാൻ അനുവാദമുള്ള കടത്തിൽ 52 കോടി മാത്രമാണ് ഇനി ബാക്കിയുള്ളത്. കൂടുതൽ തുകയ്ക്കുള്ള ബില്ല് മാറി എടുക്കുന്നതിൽ ട്രഷറി നിയന്ത്രണവും തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Follow Us:
Download App:
  • android
  • ios