രഹസ്യവിവരത്തെത്തുടർന്ന് കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

മാനന്തവാടി: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ അനുരേഷിന്റെ കാറിൽ നിന്നാണ് പണം പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കണ്ണൂർ വയനാട് അതിർത്തി പ്രദേശമായ ബോയ്സ് ടൗണിൽ വെച്ചാണ് പണം പിടികൂടിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona