Asianet News MalayalamAsianet News Malayalam

ആലപ്പുഴയില്‍ നിരീക്ഷണം ശക്തമാക്കുന്നു; രണ്ട് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് മേഖലകളാക്കി

ആറാട്ടുപുഴ പഞ്ചായത്തിൽ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു.

two more containment-zones announced in Alappuzha
Author
Alappuzha, First Published Jul 4, 2020, 3:29 PM IST

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ കണ്ടെയ്ൻമെൻറ് മേഖലകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. ആറാട്ടുപുഴ പഞ്ചായത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ഭർത്താവ് മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്ത ആളാണെന്നും ഇദ്ദേഹത്തിന് ഹാർബറിലും തീരപ്രദേശങ്ങളിലും നിരവധി പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നും അതിനാൽ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ കണ്ടൈൻമെൻറ് മേഖലകള്‍ ആക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തു. വിഷയത്തിന്റെ ഗൗരവവും അടിയന്തിര പ്രാധാന്യവും കണക്കിലെടുത്ത് രോഗവ്യാപനം തടയാനായാണ് ഇവ കണ്ടൈൻമെൻറ് മേഖലകളാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടത്.

കായംകുളത്ത് സമൂഹവ്യാപന ആശങ്ക, ഒരു കുടുംബത്തിലെ 16 പേര്‍ക്ക് രോഗം, നിയന്ത്രണങ്ങൾ കർശനം

Follow Us:
Download App:
  • android
  • ios