തൃശ്ശൂർ പൊലീസ് അക്കാദമിയിലെ ട്രെയിനിയും ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ യുവതിയുമാണ് മരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ ഒരു പൊലീസ് ട്രെയിനിയും ചെങ്ങന്നൂർ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

തൃശൂർ പൊലീസ് അക്കാദമിയിലെ ട്രെയ്നിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് (28), തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന് കടുത്ത പനിയും ന്യുമോണിയയും ബാധിച്ചിരുന്നു. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയാണ് മരിച്ച ജാസ്മിൻ. 39 വയസായിരുന്നു. ഒരാഴ്ചയായി ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജാസ്മിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു.