തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പുതിയ പോക്സോ കോടതികൾക്ക് കൂടി അനുമതി ലഭിച്ചു. തിരുവനന്തപുരത്തും നെടുമങ്ങാടും പോക്സോ കോടതി തുടങ്ങാനാണ് ഹൈക്കോടതി അനുമതി ലഭിച്ചത്. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി.

ജനുവരി 8 മുതൽ ആണ് പുതിയ കോടതികളുടെ പ്രവർത്തനം തുടങ്ങുക. നിലവിൽ 23 കോടതികളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ പ്രവർത്തിക്കുന്നത്