കോഴിക്കോട് ജയിലിലുള്ള പ്രതികളെ വീഡിയോ കോൺഫറൻസിഗ് സംവിധാനം വഴിയാണ് ജില്ലാ സെഷൻസ് ജഡ്ജിക്കു മുന്നിൽ ഹാജരാക്കിയത്. 

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കിൽ നിന്ന് പൊലീസ് പിടികൂടിയ അലൻ ഷുഹൈബിന്‍റേയും താഹ ഫൈസലിന്‍റേയും റിമാൻറ് കാലാവധി ഡിസംബർ 21 വരെ നീട്ടി. കോഴിക്കോട് ജയിലിലുള്ള പ്രതികളെ വീഡിയോ കോൺഫറൻസിഗ് സംവിധാനം വഴിയാണ് ജില്ലാ സെഷൻസ് ജഡ്ജിക്കു മുന്നിൽ ഹാജരാക്കിയത്. അലൻറയും താഹയുടെയും റിമാൻഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കേസ് കോടതി പരിഗണിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

നവംബർ രണ്ടിനാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വ്യാജത്തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസിൽ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. എന്നാല്‍ അലനും താഹ ഫൈസലിനും കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി അടക്കം പരിശോധിച്ചാണ് തത്കാലം ജാമ്യം നൽകേണ്ടെന്ന് തീരുമാനിച്ചത്.