Asianet News MalayalamAsianet News Malayalam

രാത്രി പതിനൊന്നിന് മുമ്പ് ഒഴി‍ഞ്ഞിരിക്കണമെന്ന് പൊലീസ്; വെടിവച്ചാലും പോകില്ലെന്ന് കർഷകർ, മുൾമുനയിൽ ഗാസിപ്പൂർ

സമരവേദിയിലെത്തിയ പൊലീസ് കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ടെൻ്റിൽ നോട്ടീസ് പതിച്ചു. എന്നാൽ വെടിവച്ചാലും സമരവേദിയിൽ നിന്ന് മാറില്ലെന്നാണ് ടിക്കായത്തിന്റെ പ്രതികരണം.

uapa fir on farmers protest in delhi police sents ultimatum to protestors
Author
Delhi, First Published Jan 28, 2021, 9:34 PM IST

ദില്ലി: ഗാസിപ്പൂരിലെ കർഷക സമര വേദി ഒഴിപ്പിക്കാൻ പൊലീസ് നീക്കം. രാത്രി പതിനൊന്നിന് മുമ്പ് ഒഴിയാൻ നോട്ടീസ് നൽകി. വെടിയുതിർത്താലും സ്ഥലത്ത് തുടരുമെന്ന നിലപാടിലാണ് കർഷക സംഘടനകൾ. തിക്രി അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിക്കുവാനാണ് പദ്ധതി. 

ഇതിനിടെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിൽ , യുഎപിഎ ചുമത്തി ചുമത്തി ദില്ലി പൊലീസ് എഫ്ഐആര്‍ ഇട്ടു. ട്രാക്ടർ റാലിയിലെ അക്രമണത്തെ പറ്റി ദില്ലി പൊലീസ് സ്പെഷ്യൽ സെൽ അന്വേഷിക്കും. സമരത്തിലെ ഗൂഢാലോചനയും ആക്രമത്തിലേക്ക് നയിച്ച വ്യക്തികളെയും സംബന്ധിച്ചാകും സെപഷ്യൽ സെൽ അന്വേഷിക്കുക. ലോക്കൽ പൊലീസിന്റെ അന്വേഷണം സമാന്തരമായി നടക്കും. 

കർഷക സമരത്തെ ശക്തമായി നേരിടാനൊരുങ്ങുകയാണ് കേന്ദ്രമെന്നതിന്റെ സൂചനകളാണ് ചുറ്റം. ഗാസിപ്പൂരിലെ സമരകേന്ദ്രം ഒഴിയണമെന്ന് ജില്ലാ ഭരണകൂടമാണ് ആവശ്യപ്പെട്ടത്. സമരവേദിയിലെത്തിയ പൊലീസ് കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ടെൻ്റിൽ നോട്ടീസ് പതിച്ചു. എന്നാൽ വെടിവച്ചാലും സമരവേദിയിൽ നിന്ന് മാറില്ലെന്നാണ് ടിക്കായത്തിന്റെ പ്രതികരണം. സർക്കാരും പൊലീസും ഭീഷണിപ്പെടുത്തിയെന്നും ടിക്കായത് പ്രതികരിച്ചു.  സിംഘുവിലും കൂടുതൽ ആർഎഎഫ് സംഘം എത്തിയിട്ടുണ്ട്. തിക്രി അതിർത്തിയിൽ നാളെ 20000 ട്രാക്ടർ എത്തിക്കുമെന്ന് കർഷകസംഘടനകൾ അറിയിച്ചു. 

ഖാലിസ്ഥാനി സംഘടനകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾക്ക് ഇന്ത്യ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. 
ഇന്ത്യൻ എംബസികൾക്കും ഉദ്യോഗസ്ഥർക്കും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശം നൽകി. 

Follow Us:
Download App:
  • android
  • ios