മൂന്ന് ബിജെപി അംഗങ്ങള്‍ എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

തിരുവനന്തപുരം: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയാടെ പാസായതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. തിരുവനന്തപുരം വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. പഞ്ചായത്തിലെ പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമെതിരെ എൽഡിഎഫ് ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

നിലവിൽ യുഡിഎഫ്-9, എൽഡിഎഫ്-8, ബിജെപി-3, എസ്‍ഡിപിഐ-1 എന്നിങ്ങനെയാണ് വെമ്പായം ഗ്രാമ പഞ്ചായത്തിലെ കക്ഷി നില. രാവിലെ അവിശ്വാസ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് വോട്ടിനിട്ടത്.അവിശ്വാസ പ്രമേയ ചര്‍ച്ചയിൽ നിന്ന് യുഡിഎഫ് അംഗങ്ങളും എസ്‍ഡിപിഐ അംഗവും വിട്ടുനിന്നു. എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് മൂന്ന് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തു. തുടര്‍ന്നാണ് അവിശ്വാസം പാസായത്. 

'വയനാട് പുനരധിവാസം വൈകുമോയെന്ന് ആശങ്ക', ഇരകള്‍ക്ക് ആദരാഞ്ജലിയോടെ നിയമസഭ തുടങ്ങി

പേര്യ ചുരം റോഡ് പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്


Asianet News Live | PR Controversy | Pinarayi Vijayan | PV Anvar | Malayalam News Live