കണ്ണൂർ: യു ഡി എഫിന് ഭൂരിപക്ഷമുള്ള കണ്ണൂർ നടുവിൽ ഗ്രമപഞ്ചായത്തിൽ അട്ടിമറിക്ക് സാധ്യത. ഗ്രൂപ്പ് തർക്കം ഉള്ള ഇവിടെ ഔദ്യോഗിക സ്ഥാനാർത്ഥി അലക്സ് ചുനയം മാക്കലിനെതിരെ ഐ ഗ്രൂപ്പിലെ ബേബി ഓടംപള്ളി സ്ഥാനാർത്ഥിയാണ്. ഡിസിസി സെക്രട്ടറി കൂടിയായ ബേബി ഓടമ്പള്ളിയെ എൽഡിഎഫ് പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ ഭരണം മറിയും. ഇവിടെ സീറ്റ് നില യുഡിഎഫ് 11, എൽഡിഎഫ് 7, എൻഡിഎ ഒന്ന് എന്നിങ്ങനെയാണ്.