കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യാവസാനം പ്രതിപക്ഷ ഉയർത്തിയ വിഷയമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം. ഒരു ഘട്ടത്തിലും പ്രചാരണ രംഗത്ത് സജീവമാകാതിരുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം കൊടുത്തത് തന്റെ മണ്ഡലമായ ധർമ്മടത്ത് മാത്രമായിരുന്നു.

അത് തന്നെയാണ് ധർമ്മടത്തെ തെരഞ്ഞെടുപ്പിന്റെ സവിശേഷതയും. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായി ധർമ്മടം മണ്ഡലം മാറി. എന്നാൽ ഫലം വന്നപ്പോൾ ധർമ്മടം മണ്ഡലത്തിൽ ഉൾപ്പെട്ട കടമ്പൂർ പഞ്ചായത്തിൽ യുഡിഎഫ് വിജയിച്ചു. നിലവിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്താണിത്. ഇതേ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിലും യുഡിഎഫ് മുന്നിലെത്തി. ഇവിടെ എസ് ഡി പി ഐ നാല് വാർഡുകൾ വിജയിച്ചു.