പരാതിയില്‍ അന്വേഷണം നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. വരവ് ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടണം. എന്നാല്‍ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ക്രമക്കേട് കണ്ടെത്താൻ ഓഡിറ്റ് നടത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു .
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപ ദേശീയ നേതൃത്വം വെട്ടിച്ചെന്നായിരുന്നു പരാതി. ഇത്തരമൊരു പരാതിയില്‍ അന്വേഷണം നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. വരവ് ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടണം. എന്നാല്‍ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഡിജിപിയാണ്. എന്നാല്‍ ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതിനാല്‍ ഉടൻ തുടര്‍ നടപടികൾ ഉണ്ടാകില്ല. സംഘടനയുടെ വൈസ് പ്രസിഡന്‍റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ആദ്യം അന്വേഷണം നടത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്താനായില്ല. മാത്രവുമല്ല വരവ് ചെലവു കണക്കുകള്‍ സംബന്ധിച്ച് വ്യക്ത വരുത്താൻ ഓഡിറ്റ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിക്ക് അന്വേഷണം കൈമാറിയത്.
