സ്വകാര്യമേഖലയിലേക്ക് ആർഎസ്എസ് ശക്തമായി കടന്നുവരികയാണെന്നും ദില്ലി ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ സഭയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണം പ്രഖ്യാപിക്കണമെന്നും വേണു​ഗോപാൽ ആവശ്യപ്പെട്ടു.

ദില്ലി: രാജ്യത്തെ വിദ്യാർഥികളുടെ ആത്മഹത്യ കണക്ക് ഒരു അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് കെ.സി. വേണു​ഗോപാൽ എംപി. എത്ര വിദ്യാർഥികളുടെ ചോരവീണു ഈ നിയമനിർമ്മാണത്തിലേക്ക് എത്താനെന്നും അദ്ദേഹം ചോദിച്ചു. കുറ്റബോധം കൊണ്ടാണ് മോദിയും അമിത് ഷായും ചർച്ചക്കെത്താത്തതെന്നും കേന്ദ്രം വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. പൊതുവിദ്യാഭ്യാസത്തെ തകർത്ത് വിദ്യാഭ്യാസമേഖലയിലേക്ക് ആർഎസ്എസിന് വഴിയൊരുക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. സ്വകാര്യമേഖലയിലേക്ക് ആർഎസ്എസ് ശക്തമായി കടന്നുവരികയാണെന്നും ദില്ലി ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ സഭയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണം പ്രഖ്യാപിക്കണമെന്നും വേണു​ഗോപാൽ ആവശ്യപ്പെട്ടു.