Asianet News MalayalamAsianet News Malayalam

ഇഎസ്ഐ ആശുപത്രിയിലെ ശസ്ത്രക്രിയയിലെ വീഴ്ച: കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവ്

വിഷയം അതീവ ഗൗരവം ഉള്ളതാണെന്ന് വിലയിരുത്തിയ മന്ത്രി എംപിയുടെ സാന്നിധ്യത്തിൽ തന്നെ  ഇ.എസ്.ഐ ഡയറക്ടർ ജനറലിനെ ഫോണിൽ വിളിച്ചു വിഷയം അടിയന്തിരമായി പരിശോധിക്കാൻ ആവശ്യപ്പെടുകയും  കുറ്റക്കാ‍ർക്കെതിരെ കർശന നടപടിക്ക് നിർദേശിക്കുകയും ചെയ്തു.

Union Minister ordered for probe in ezhukon esi hospital issue
Author
First Published Mar 20, 2023, 8:32 PM IST

ദില്ലി: ഇഎസ്ഐ കോർപ്പറേഷൻ്റെ കീഴിലുള്ള എഴുകോൺ  ഇ.എസ്ഐ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാരി കൂടിയായ എഴുകോൺ  സ്വദേശി ചിഞ്ചു രാജിന്റെ ഓപ്പറേഷനിൽ കടുത്ത വീഴ്ച വരുത്തിയ സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇ.എസ്.ഐ ഡയറക്ടർ ജനറലിന്  നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു

രോഗിയുടെ ഓപ്പറേഷനു ശേഷം ഇതിനായി ഉപയോഗിച്ച ഉപകരണം കൂടി തുന്നി വച്ചത് മൂലം രോഗിയുടെ ജീവൻ അപകടവസ്ഥയിലാക്കുകയും അടിയന്തിര ശസ്ത്രക്രിയക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവം ഇ.എസ്.ഐയുടെ കീഴിലുള്ള ആശുപത്രികളോടുള്ള തൊഴിലാളികളുടെ വിശ്വാസ്യത ഇടിച്ചു താഴ്ത്തിയതായി എം.പി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പാരലമെന്റിലെ മന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

വിഷയം അതീവ ഗൗരവം ഉള്ളതാണെന്ന് വിലയിരുത്തിയ മന്ത്രി എംപിയുടെ സാന്നിധ്യത്തിൽ തന്നെ  ഇ.എസ്.ഐ ഡയറക്ടർ ജനറലിനെ ഫോണിൽ വിളിച്ചു വിഷയം അടിയന്തിരമായി പരിശോധിക്കാൻ ആവശ്യപ്പെടുകയും  കുറ്റക്കാ‍ർക്കെതിരെ കർശന നടപടിക്ക് നിർദേശിക്കുകയും ചെയ്തു. ഇ.എസ്.ഐ ആസ്ഥാനത്ത് നിന്നും ഉന്നതതല സംഘത്തോട് നേരിട്ട് ആശുപത്രി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദേശം. 

എഴുകോൺ  ഇ.എസ്.ഐ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിച്ചു സൗകര്യം വർധിപ്പിക്കാൻ നടപടി സ്വീകരിക്കണം എന്ന് കൂടിക്കാഴ്ചയിൽ മന്ത്രിയോട് എംപി ആവശ്യപ്പെട്ടു. ആശുപത്രിയുടെ പഴയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടം നിർമ്മിക്കണം എന്നും, ഐസിയു, ഓപ്പറേഷൻ തീയറ്റർ, ട്രോമ കെയർ, ബ്ലഡ് ബാങ്ക്, തുടങ്ങിയ എല്ലാ സൗകര്യങ്ങളുംഎഴുകോൺ ആശുപത്രിയിൽ നടപ്പാക്കാൻ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു. നിലവിലുള്ള ആയുർവേദ ചികിത്സാ വിപുലീകരിക്കണം എന്നും കൂടുതൽ കിടക്കകൾ അനുവദിച്ചു ഡോക്ടർമാരുടെ  സേവനം ഉറപ്പു വരുത്തണം എന്നും എം.പി ആവശ്യപ്പെട്ടു.  

ആവിശ്യപ്പെട്ടു കാൻസർ രോഗികളായ തൊഴിലാളികൾക്ക് പ്രത്യേക ചികിത്സ ഏർപ്പെടുത്തുന്നതിനു ഓംഗോളജി യൂണിറ്റ് തുടങ്ങണം എന്ന് ആവിശ്യം ഉന്നയിച്ചു സ്ഥിരം ഡോക്ടർ സേവനം ഇല്ലാത്തതു ആശുപത്രിയുടെ പ്രവർത്തനത്തെ സരമായി ബാധിക്കുന്നുണ്ട് കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ഡോക്ടർ, സ്റ്റാഫ് നേഴ്സ്, മറ്റു സ്റ്റാഫുകളും കൂടുതൽ ഉള്ളത് ഇത് ആശുപത്രിയുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് സ്റ്റാഫ് നഴ്സുകൾ, പാര മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെ ഉള്ള ജീവനക്കാർ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത് അവസാനിപ്പിച്ചു സ്ഥിരം ജീവനക്കാരെ നിയമിക്കാൻ ഇ എസ് ഐ ഡയറക്ടർ നിർദേശം നൽകണം എന്നും കൊടിക്കുന്നിൽ സുരേഷ് എം പി മന്ത്രിയുമായുള്ള കൂടികഴ്ചയിൽ ആവിശ്യപ്പെട്ടു

Follow Us:
Download App:
  • android
  • ios