തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ എസ്എഫ്ഐക്കെതിരെ എബിവിപിയുടെ പ്രതിഷേധ മാർച്ച്. എസ്എഫ്ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എബിവിപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.

കനത്ത സുരക്ഷാ സംവിധാനമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസ് ഒരുക്കിയിരുന്നത്. എബിവിപിയുടെ മാർച്ചിന് തൊട്ടുമുമ്പ് ഇടത് വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് നടത്തിയ പ്രതിഷേധ മാർച്ച് സംഘര്‍ഷഭരിതമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയത്.