തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. യൂണിവേഴ്സിറ്റി കോളേജിൽ നിരന്തരമായുണ്ടാകുന്ന പ്രശ്നങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെയാണ് പിരിച്ച് വിട്ടത്.

എസ്എഫ്ഐ സംസ്ഥാന നേതാക്കൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ  അക്രങ്ങൾ ദൗര്‍ഭാഗ്യകരമെന്ന് വിലയിരുത്തിയാണ് യൂണിറ്റ് പിരിച്ച് വിടാൻ തീരുമാനിച്ചത്. അക്രമം ഒരു കാരണവശാലും ഒരു ക്യാമ്പസിലും പ്രോത്സാഹിപ്പിക്കേണ്ടതില്ല. പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി എടുക്കണമെന്നും കുറ്റക്കാരായ ആരെയും സംരക്ഷിക്കേണ്ടതില്ലെന്നുമാണ് എസ്എഫ്ഐയുടെ തീരുമാനം എന്ന് സംസ്ഥാന നേതാക്കൾ വിശദീകരിച്ചു.