ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളെക്കുറിച്ചാണ് അമിത് ഷാ സംസാരിച്ചത്. മലയാളികള്‍ക്ക് അടക്കം ഇത് ബാധകമല്ലെന്നും മുരളീധരന്‍. 

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (M K Stalin) സിപിഐഎം (CPIM) പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനെ കുറിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കുറച്ച് പേര്‍ കൂടിയിരുന്നാല്‍ മോദിയുടെ മൂക്ക് തെറിക്കില്ലെന്നും മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനെങ്കിലും കുറച്ച് സമയം മാറ്റിവെക്കാമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണം എന്ന അമിത് ഷായുടെ പ്രസ്താവനയോടും മുരളീധരന്‍ പ്രതികരിച്ചു. ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളെക്കുറിച്ചാണ് അമിത് ഷാ സംസാരിച്ചത്. മലയാളികള്‍ക്ക് അടക്കം ഇത് ബാധകമല്ലെന്നും മുരളീധരന്‍ വിശദീകരിച്ചു. 

  • തൃശ്ശൂരില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന് മകന്‍; അമ്മയുടെ മുഖം വികൃതമാക്കി, അച്ഛന് കഴുത്തിലും നെഞ്ചിലും വെട്ട്

തൃശ്ശൂര്‍: തൃശ്ശൂരില്‍ (Thrissur) അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ മകൻ അനീഷിനായി വെള്ളിക്കുളങ്ങര പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീടിന് പുറത്ത് പുല്ല് ചെത്തുകയായിരുന്നു കുട്ടനും ഭാര്യ ചന്ദ്രികയും. വീടിനകത്ത് നിന്ന് വെട്ടുകത്തിയുമായെത്തിയ മകൻ ദമ്പതികളെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. 

കഴുത്തിലും നെഞ്ചിലുമായി അച്ഛന് 20 ഓളം വെട്ടേറ്റു. മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. അതുവഴി എത്തിയ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അനീഷ് അവരെ തള്ളിമാറ്റി. കൊലപാതകത്തിന് ശേഷം പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്ന് പറഞ്ഞ് അനീഷ് ബൈക്കിൽ അവിടെ നിന്ന് കടന്നുകളയുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പൊലീസ് പറഞ്ഞു. റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു കുട്ടൻ. അവിവാഹിതനായ അനീഷും വിവാഹമോചിതയായ മകളും ഇവർക്കൊപ്പമായിരുന്നു താമസം. ഇവരുടെ വീട്ടിൽ വഴക്ക് പതിവയിരുന്നു. ഇതിന് മുമ്പും കുടുംബ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോൾ പൊലീസ് ഇടപെട്ടാണ് പരിഹരിച്ചിരുന്നത്.